അതിര്‍ത്തി ലംഘിച്ച ഹെലികോപ്റ്ററില്‍ പാക് അധീന കശ്മിര്‍ പ്രധാനമന്ത്രിയെന്ന് റിപ്പോര്‍ട്ട്

Published : Sep 30, 2018, 04:09 PM IST
അതിര്‍ത്തി ലംഘിച്ച ഹെലികോപ്റ്ററില്‍ പാക് അധീന കശ്മിര്‍ പ്രധാനമന്ത്രിയെന്ന് റിപ്പോര്‍ട്ട്

Synopsis

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പറന്ന പാക് ഹെലികോപ്റ്ററിനു നേരെ ഇന്ത്യന്‍ സേന വെടിയുതിര്‍ത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഹെലികോപ്റ്റർ പാക് അധീന കശ്മീർ പ്രധാനമന്ത്രിയുടേതെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി രാജാ ഫറൂഖ് ഹൈദർ ആ സമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. 

ദില്ലി: ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പറന്ന പാക് ഹെലികോപ്റ്ററിനു നേരെ ഇന്ത്യന്‍ സേന വെടിയുതിര്‍ത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഹെലികോപ്റ്റർ പാക് അധീന കശ്മീർ പ്രധാനമന്ത്രിയുടേതെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി രാജാ ഫറൂഖ് ഹൈദർ ആ സമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. പൂഞ്ച് മേഖലയിലാണ് ഹെലികോപ്റ്റർ അതിർത്തി ലംഘിച്ചത്. പാക് അധീന കാശ്മീരില്‍ നിന്നെത്തിയ ഹെലികോപ്ടര്‍ ഇന്ത്യൻസേന  വെടിവച്ചിടാന്‍ ശ്രമിച്ചു എന്നാല്‍ ഹെലികോപ്ടര്‍ തരിച്ച് പാക് അധീന കശ്മീരിലേക്ക് തന്നെ തിരിച്ചു പറക്കുകയായിരുന്നു.

ഏകദേശം 12.13നാണ് ഹെലികോപ്ടര്‍ ആദ്യമായി കണ്ടത്. ശബ്ദം കേട്ട സൈനികര്‍ ഹെലികോപ്ടര്‍ വെടിവെച്ചിടാന്‍ ശ്രമം നടത്തി. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം മാത്രമാണ് നടത്തിയതെന്നും വലിയ പ്രഹര ശേഷിയുള്ള ആന്‍റി എയര്‍ക്രാഫ്റ്റ് ആയുധങ്ങള്‍ ഉപയോഗിച്ചില്ലെന്നും സൈന്യം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലും പാകിസ്ഥാനി ഹെലികോപ്ടര്‍ അതിര്‍ഥി കടന്നിരുന്നു. അന്ന് ലൈന്‍ ഓഫ് കണ്ട്രോളിലെ നിരോധിത മേഖലയില്‍ 300 മീറ്ററോളമായിരുന്നു ഹെലികോപ്ടര്‍ പറന്നത്. നിയന്ത്രണ രേഖയുടെ കരാര്‍ പ്രകാരം നിയന്ത്രണ രേഖയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹെലികോപ്ടറുകള്‍ കടക്കാന്‍ പാടില്ല. അതുപോലെ ചിറകുകളുള്ള യുദ്ധ വിമാനങ്ങല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലും പറക്കാന്‍ പാടില്ലെന്നാണ് കരാര്‍.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ വിഷയം അന്താരാഷ്ട്രാ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി എന്നിവര്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ സമ്മേളനത്തില്‍ വന്‍ ഏറ്റുമുട്ടലാണ് നടത്തിയത്. ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. 

യുഎന്നില്‍ തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെ ജമ്മു കശ്മീരിലെ ഷോപിയാനിൽ പോലീസ്റ്റേൻ ആക്രമിച്ച ഭീകരർ ഒരു കോൺസ്റ്റബിളിനെ വധിച്ചു. പിന്നാലെ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച പ്രതീക്ഷിക്കരുതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് അതിര്‍ഥിയില്‍ ഹെലികോപ്ടര്‍ കണ്ടെത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു