പതിനാറ് വര്‍ഷത്തെ ജയില്‍വാസം; ഭഗവത്ഗീതയുമായി പാക്കിസ്ഥാന്‍ പൗരന്‍ മടങ്ങി

By Web TeamFirst Published Nov 5, 2018, 10:59 AM IST
Highlights

അറസ്റ്റ് ചെയ്യുന്ന സമയത്ത് ജലാലുദ്ദീന്‍റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. പിന്നീട് ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ജലാലുദ്ദീന്‍ എം.എംയും ഇലക്ട്രീഷന്‍ കോഴ്സും പൂര്‍ത്തിയാക്കി. 

വാരണാസി: നീണ്ട പതിനാറുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം  പാക്കിസ്ഥാന്‍ പൗരന്‍ ഭഗവദ്ഗീതയുമായി സ്വന്തം രാജ്യത്തേക്ക് മടങ്ങി. പാക്കിസ്ഥാനില്‍ നിന്നുമുള്ള ജലാലുദ്ദീന്‍ എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൊലീസ് പിടിയിലാവുന്നത്. വാരണാസിയിലെ കന്‍റോണ്‍മെന്‍റ് ഏരിയയുടെയും മറ്റ് ചില പ്രദേശങ്ങളുടെയും ഭൂപടവും സംശയാസ്പദമായ രേഖകളും ജലാലുദ്ദീന്‍റെ കയ്യില്‍ കണ്ടെത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് 16 വര്‍ഷത്തേക്ക് ഇയാളെ തടവിന് വിധിക്കുകയായിരുന്നു. 

അറസ്റ്റ് ചെയ്യുന്ന സമയത്ത് ജലാലുദ്ദീന്‍റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. പിന്നീട് ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ജലാലുദ്ദീന്‍ എം.എംയും ഇലക്ട്രീഷന്‍ കോഴ്സും പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷത്തോളം ജയിലിലെ ക്രിക്കറ്റ് ലീഗിന്‍റെ അമ്പെയറും ജലാലുദ്ദീനായിരുന്നു. ജയില്‍ മോചിതനായ ജലാലുദ്ദീനെ ലോക്കല്‍ പൊലീസിന് കൈമാറിയപ്പോള്‍ ഭഗവത് ഗീതയും കൂടെ എടുക്കുകയായിരുന്നു.വാഗാ അട്ടാരി ബോഡറില്‍ വച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് ജലാലുദ്ദീനെ കൈമാറും. 

click me!