പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി,ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കളക്ടർ ഹൈകോടതിയില്‍

Published : Oct 06, 2025, 11:07 AM IST
Paliekkara

Synopsis

നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്ക്

എറണാകുളം:  പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലകളക്ടർ കോടതിയെ അറിയിച്ചു. ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്നം ഉണ്ട് സുരക്ഷപ്രശ്നങ്ങളുണ്ട് .നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് 

ഹൈകോടതിയുടെ   തീരുമാനം സ്വാഗതാർഹമെന്ന്  പരാതിക്കാരൻ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു.  സർവീസ് റോഡുകൾ പൂർണ്ണമാക്കാതെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമില്ല പകുതി മാത്രമേ ട്രോൾ പിരിക്കുകയാണെങ്കിൽ ഈടാക്കാവൂ എന്ന വാദം കോടതി കേൾക്കും എന്നാണ് പ്രതീക്ഷ കേന്ദ്രസർക്കാരിനോട് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനാണ് ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

 

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം