പാലിയേക്കര ടോള്‍ പിരിവില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി, അതുവരെ വിലക്ക് തുടരും

Published : Sep 18, 2025, 10:51 AM IST
Paliekkara

Synopsis

ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്ന് ഹൈകോടതി ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെന്ന് ദേശീയപാത അതോറിറ്റി

എറണാകുളം: പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍  തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന്  പരിഗണിച്ചു.  ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി .ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് എൻഎച്ച്എഐ കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും   ദേശീയപാത അതോറിറ്റി അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റി. ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'