
തിരുവനന്തപുരം: ഇന്ന് ഓശാന ഞായർ. വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ഇന്ന് കുരുത്തോല പെരുന്നാൾ ആചരിയ്ക്കും. ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനാ പരിപാടികൾ നടക്കും. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഒശാന പെരുന്നാളായി ആചരിക്കുന്നത്.
കുരിശുമരണത്തിന് മുന്പ് ക്രിസ്തുദേവൻ ജറുസലേമിൽ പ്രവേശിച്ചതിന്റെ ഓർമ്മ ദിനം. തെരുവിലൂടെ കഴുതപ്പുറത്ത് സഞ്ചരിച്ച പ്രവാചകനെ ഓലീവിലകൾ വീശി എതിരേറ്റ ജനതയെ അനുസ്മരിച്ച് വിശ്വാസികൾ വെഞ്ചരിച്ച കുരുത്തോലകളുയർത്തി നഗര പ്രദക്ഷിണം നടത്തും. പള്ളികളിലെ പ്രത്യേക ശുശ്രൂഷകളോടെ വിശുദ്ധ വാരത്തിന് തുടക്കം.
അന്ത്യത്താഴ സ്മരണയിലെ പെസഹ വ്യാഴം, കുരിശു മരണ ദിനമായ ദുഃഖവെള്ളി എന്നി ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഉയിർത്തെഴുന്നേൽപ്പ് ദിനമായ ഈസ്റ്ററോടെ വിശുദ്ധ വാരം പൂർത്തിയാകും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam