
തിരുവനന്തപുരം: അമരവിള ചെക്പോസ്റ്റിൽ 35 ലക്ഷം രൂപയുടെ പാൻമസാല പിടികൂടി. പിക് അപ് വാനിൽ ചാക്കുകളിലായി കടത്താൻ ശ്രമിച്ച പാൻമസാലയാണ് എക്സൈസ് പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ പാൻ മസാലയടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. 36 ചാക്കുകളിലായി കടത്താൻ ശ്രമിച്ച 54,000 പാക്കറ്റ് പാൻമസാല പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി വന്ന പിക് അപ് വാനിലാണ് പുകയില ഉത്പന്നങ്ങൾ കടത്തിയത്. പാൻമസാല ചാക്കുകൾക്ക് മുകളിൽ പച്ചക്കറി നിരത്തിയാണ് കൊണ്ടുവന്നത്. അതിരാവിലെ ഇത്തരം പച്ചക്കറി വണ്ടികൾ കാര്യമായ പരിശോധനയില്ലാതെ ചെക് പോസ്റ്റ് കടക്കാറുണ്ട്. എന്നാൽ രാവിലെ വൈകിയെത്തിയ പച്ചക്കറി വണ്ടി സംശയത്തെ തുടർന്ന് എക്സൈസ് പരിശോധിച്ചപ്പോഴാണ് പുകയില ശേഖരം കണ്ടെത്തിയത്.
ശബരിമല സീസൺ ലക്ഷ്യമിട്ടാണ് വൻ തോതിൽ പുകയില ഉത്പന്നങ്ങൾ കടത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുനെൽവേലി സ്വദേശികളായ മുത്തുകുമാർ, മുത്തയ്യ എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam