സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണൻ തുടരും. കെ കെ ജയചന്ദ്രനെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായും വി ശിവൻകുട്ടിയെ ട്രഷററായും തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
കോട്ടയം: സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണൻ തുടരും. കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും വി ശിവൻകുട്ടിയെ ട്രഷററായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ ജനറൽ സെക്രട്ടറി എളമരം കരീമിന് പകരമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
നിലവിലെ ട്രഷറർ പി നന്ദകുമാറിന് പകരമാണ് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചുമതലയേൽക്കുന്നത്. സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചേർന്ന സിപിഎം–സിഐടിയു ഫ്രാക്ഷൻ യോഗത്തിൽ ധാരണയായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്ത് ടി പി രാമകൃഷ്ണനെ നിലനിർത്തിക്കൊണ്ട് ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിൽ മാറ്റം വരുത്താനാണ് തീരുമാനിച്ചത്. കെ എൻ ഗോപിനാഥ് ആണ് അസിസ്റ്റന്‍റ് ജനറൽ സെക്രട്ടറി. 47 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്‍റുമാർ
1.എ കെ ബാലൻ
2.ജെ മേഴ്സികുട്ടിയമ്മ
3. എം വി ജയരാജൻ
4. കൂട്ടായി ബഷീർ
5. യു പി ജോസഫ്
6. വി ശശികുമാർ
7. സുനിത കുര്യൻ
8. എം കെ കണ്ണൻ
9. എസ് ജയമോഹനൻ
10. നെടുവത്തൂർ സുന്ദരേശൻ
11. പി ആർ മുരളീധരൻ
12. എസ് പുഷ്പലത
13. പി ബി ഹർഷകുമാർ
14. സി വി ചന്ദ്രബാബു
15. ടി കെ രാജൻ
16. ദീപ കെ രാജൻ
17. കെ കെ പ്രസന്നകുമാരി
18. ആർ രാമു
19. എസ് ഹരിലാൽ
20. എൻ കെ രാമചന്ദ്രൻ
21. കടകംപള്ളി സുരേന്ദ്രൻ
22. വി വി ബേബി
സെക്രട്ടറിമാർ
1. കെ എസ് സുനിൽകുമാർ
2. സി കെ ഹരികൃഷ്ണൻ
3. പി പി ചിത്തരഞ്ജൻ
4. അഡ്വ. പി സജി
5. പി പി പ്രേമ
6. ധന്യ ആബീദ്
7. ഒ സി ബിന്ദു
8. പി കെ മുകുന്ദൻ
9. എം ഹംസ
10.പി ഗാനകുമാർ
11. കെ മനോഹരൻ
12. പി പത്മജ
13. മീര നിമേഷ്
14. വി കെ ഷീജ
15. പി കെ സന്തോഷ്
16. എം ജി അജി
17. പി മണിമോഹൻ
18. കെ അനിൽകുമാർ
19. ആർ തിലകൻ
20. എസ് ബി രാജ
21. റെജി സഖറിയ
ക്ഷണിതാക്കൾ:
1. കെ കെ ദിവാകരൻ
2. എസ് ശർമ്മ
3. കെ പി മേരി














