ദേശീയ തലത്തില്‍ മിനിമം വേതനം 9750 രൂപയാക്കാന്‍ ശുപാര്‍ശ

By Web TeamFirst Published Feb 16, 2019, 6:59 PM IST
Highlights

മിനിമം വേതനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിത ശുപാര്‍ശകള്‍ സമര്‍പ്പിച്ചു.

ദില്ലി: മിനിമം വേതനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിത ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. പ്രതിമാസം മിനിമം വേതനമായി 9750 രൂപയാണ് സമിതി ശൂപര്‍ശ ചെയ്തിരിക്കുന്നത്. അതല്ലെങ്കില്‍ പ്രതിദിനം 375 രൂപ നിരക്കിലും വേതനം നല്‍കാം. ഇതിന് പുറമെ നഗരപ്രദേശങ്ങളില്‍ മാസം 1430 രൂപ വീട്ടലവന്‍സായും നല്‍കണം. ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഇത് പിന്തുടരേണ്ടി വരും. വിവിധ മേഖലകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായിട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കൂലി നിശ്ചയിച്ചിരുന്നത്. തൊഴിലാളികളും യൂണിയനുകലും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ മിനിമം വേതനം കണക്കാക്കണം എന്നത്. വീണ്യവും മേഖലയും ഗ്രാമ-നഗര മേഖലകളും പരിഗണിച്ചാണ് സമിതിയുടെ പുതിയ ശുപാര്‍ശ.

click me!