പുൽവാമ ഭീകരാക്രമണം: ഭീകരർക്ക് തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Feb 16, 2019, 5:33 PM IST
Highlights

മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് സൈനികർ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അവരുടെ ത്യാ​ഗം വെറുതെയാകില്ലെന്നും മോദി കൂട്ടിച്ചേർത്തു. ''ഭീകരർ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചിച്ചും പ്രയോജനമില്ല. അവരെ കണ്ടുപിടിച്ച് ശിക്ഷിക്കും.'' മോദി വ്യക്തമാക്കി. 

മുംബൈ: ജമ്മു കാശ്മീരിലെ പുൽവാമയിൽ 39  സൈനികർ ദാരുണമായി കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മോദി. സൈനികരുടെ ജീവത്യാ​ഗം വെറുതെയാകില്ല. തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ യാവാത്മലില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് സൈനികർ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അവരുടെ ത്യാ​ഗം വെറുതെയാകില്ലെന്നും മോദി കൂട്ടിച്ചേർത്തു. ''ഭീകരർ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചിച്ചും പ്രയോജനമില്ല. അവരെ കണ്ടുപിടിച്ച് ശിക്ഷിക്കും. പുൽവാമ ഭീകരാക്രമണത്തിൽ രാജ്യമെമ്പാടും അതീവ ദു:ഖത്തിലാണ്. എല്ലാവരുടെയും അമർഷവും ദുഖവും മനസ്സിലാക്കുന്നു.'' പ്രധാനമന്ത്രി പറഞ്ഞു. ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് കഴിഞ്ഞ ദിവസവും മോദി പറഞ്ഞിരുന്നു. കൂടാതെ പ്രത്യാക്രമണം നടത്താനുള്ള സമയവും സ്ഥലവും നിശ്ചയിക്കാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

click me!