
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിനു സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാകാതെ പ്രയാസപ്പെടുകയാണ് നാട്ടുകാർ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ക്യാമ്പിന് 100 മീറ്റർ ചുറ്റളവിൽ നിർമ്മാണം പ്രവർത്തനങ്ങൾ അനുവദിക്കാനികില്ലെന്നാണ് സൈന്യത്തിന്റെ നിലപാട്. ഇതേടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനാകാതെ പ്രതിസന്ധിയിലാണ് തിരുവനന്തപുരം നഗരസഭയും.
രാജ്യത്തെ സൈനിക ക്യാമ്പുകൾകളുടെ 100 മീറ്റർ ചുറ്റളവിൽ ബഹുനില കെട്ടിടം പണിയണമെങ്കിൽ സൈന്യത്തിന്റെ അനുമതി വേണം. സൈനിക ക്യാമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിയമം. പാങ്ങോട് സൈനിക ക്യാമ്പ് പ്രശ്ന ബാധിത മേഖലയിലല്ലാഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് സാധാരണക്കാരെയാണ് ബാധിക്കുന്നത്. പ്രദശത്തെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ നവീകരിക്കാനോ പുതിയത് നിർമ്മിക്കാനോ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നഗരസഭയിലെ പാങ്ങോട്, തിരുമല, പിടിപി നഗർ പൂജപ്പുര തുടങ്ങിയ നാലു വാർഡുളിലെ നിർമ്മാണ പ്രവർത്തനങ്ങളെയാണ് ഇതു കാര്യമായി ബാധിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ അനുമതിക്കായി അപേക്ഷിക്കുമ്പോൾ നഗരസസഭ സൈനിക ഉദ്യോഗസ്ഥരുടെ അനുമതിക്കായി അപക്ഷയുടെ പകർപ്പ് കൈമാറും. എന്നാൽ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലം സന്ദർശിച്ച് സൈനിക ഉദ്യോഗസ്ഥർ അനുമതി നിഷേധിക്കുകയാണ് പതിവ്. 100 മീറ്റർ ചുറ്റളവിൽ അനുമതി നൽകാൻ വകുപ്പില്ലെന്നും ഇളവ് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയാണ് തീരുമാനമെടുക്കേണ്ടതെന്നും സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam