പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് തുടങ്ങി

By Web DeskFirst Published Feb 4, 2017, 3:17 AM IST
Highlights

പഞ്ചാബ്, ഗോവ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ്  തുടങ്ങി. പഞ്ചാബില്‍  117 മണ്ഡലങ്ങളിലെ വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്.  1145 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ശിരോമണി അകാലി ദൾ - ബി ജെ പി സഖ്യവും , കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ത്രികോണ മൽസരമാണ് പഞ്ചാബിൽ നടക്കുന്നത്.

അമൃത്‍സര്‍ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഗോവയില്‍  40 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.  പതിനൊന്ന് ലക്ഷത്തി എണ്ണായിരത്തോളം വോട്ടർമാർ ഉള്ള സംസ്ഥാനത്ത് 1642 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിംഗ് ഒരുക്കിയിട്ടുണ്ട്. ചതുഷ്കോണ പോരാട്ടം നടക്കുന്ന ഗോവയിൽ ആകെ 251 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. തുടർഭരണത്തിനായി ബിജെപിയും അധികാരത്തിലെത്താൻ കോൺഗ്രസും മത്സരിക്കുമ്പോൾ ആംആദ്മി പാർട്ടിയുടെ സാന്നിധ്യം നിര്‍ണ്ണായകമാകും.

click me!