
പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു. അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് ഏതാനും നാളുകളായി മനോഹർ പരീക്കർ ചികിത്സയിലാണ്.
മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും മറ്റു പ്രശ്നങ്ങളില്ലന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതെ സമയം നേതൃത്യമാറ്റത്തിന്റെ ചർച്ചകൾ ഗോവയിൽ ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ നിരീക്ഷകർ ഇന്ന് ഗോവയിൽ എത്തുന്നുണ്ട്.
പരീക്കറിന്‍റെ അനാരോഗ്യം കണക്കിലെടുത്ത് ഘടക കക്ഷിയായ എം ജി പി യുടെ നേതാവും നിലവിൽ മന്ത്രി സഭയിൽ രണ്ടാമനുമായ സുദ്ദീൻ ദാവലിക്കറിന് മുഖ്യമന്ത്രിയുടെ ചുമതല നൽകുമെന്നാണ് സൂചന.എന്നാൽ ഈക്കാര്യത്തെക്കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam