കോണ്‍ഗ്രസ് എംപിയെ സുഷമ സ്വരാജ് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു

By Web DeskFirst Published Dec 29, 2017, 3:53 PM IST
Highlights

ദില്ലി: കോണ്‍ഗ്രസ് എം.പിയും പഞ്ചാബില്‍ നിന്നുള്ള അംഗവുമായ പ്രതാപ് സിംഗ് ബജ്‌വയുടെ ട്വിറ്റര്‍ അക്കൗണ്ട് വിദേശകാര്യമന്ത്രി ബ്ലോക്ക് ചെയ്തു. ട്വിറ്ററിലൂടെ ഒരു ചോദ്യം ഉന്നയിച്ചതാണ് ഇതിനു കാരണം. ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെ കുറിച്ചുള്ള ചോദ്യമാണ് സുഷമയെ പ്രകോപിപ്പിച്ചത്.

ട്വിറ്ററില്‍ 10.9 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ളയാളാണ് സുഷമ. താന്‍ ചോദ്യം ഉന്നയിച്ചത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടാവാം തന്നെ ബ്ലോക്ക് ചെയ്തതെന്ന് ബജുവ പറഞ്ഞു. തന്നെ ബ്ലോക്ക് ചെയ്ത കാര്യം ബജ്‌വ തന്നെയാണ് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്. 

Is this the way to run external affairs ministry?
Does it behove the office of Sushma Swaraj ji to block a Member of Parliament for asking tough questions on 39 Indians missing in Iraq? pic.twitter.com/CvYl8aLREF

— Partap Singh Bajwa (@Partap_Sbajwa)

വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തന രീതി ഇതാണോ? ഇറാഖില്‍ കാണാതായ ഇന്ത്യക്കാരെ കുറിച്ച് പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കുന്ന അംഗങ്ങളെയും അവര്‍ ബ്ലോക്ക് ചെയ്യുമോ എന്നും ബജ്‌വ ചോദിക്കുന്നു.
 

click me!