
കനത്ത മഴ തുടരുന്നതിനാലും അറ്റകുറ്റപണി നടക്കുന്നതിനാലും ആറ് പാസഞ്ചർ ട്രെയിനുകൾ നാളെ(ശനിയാഴ്ച, 2-12-2017) സർവ്വീസ് നടത്തില്ല. പുനലൂർ-ഇടമൺ പാതയിൽ സുരക്ഷാ വീഴ്‌ച പരിഹരിക്കുന്നതിനുള്ള പരിശോധനയും അറ്റകുറ്റപണിയും നടക്കുന്നതിനാലുമാണ് തീവണ്ടികൾ റദ്ദാക്കിയത്. റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകളുടെ വിവരം ചുവടെ കൊടുക്കുന്നു.
1. കോട്ടയം-കൊല്ലം പാസഞ്ചർ(56305)
2. കൊല്ലം-ഇടമൺ പാസഞ്ചർ(56334)
3. ഇടമൺ-കൊല്ലം പാസഞ്ചർ(56333)
4. കൊല്ലം-തിരുവനന്തപുരം പാസഞ്ചർ(56309)
5. തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ(56315)
6. പുനലൂർ-കന്യാകുമാരി പാസഞ്ചർ(56715)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam