പരവൂരിലെങ്ങും ഹൃദയഭേദക രംഗങ്ങള്‍

Published : Apr 09, 2016, 10:24 AM ISTUpdated : Oct 04, 2018, 07:15 PM IST
പരവൂരിലെങ്ങും ഹൃദയഭേദക രംഗങ്ങള്‍

Synopsis

ഇന്ന് പുലര്‍ച്ചെ വെടിക്കെട്ട് അപകടം നടന്ന പരവൂര്‍ കുറ്റിങ്ങള്‍ ക്ഷേത്രത്തിന് സമീപം ഹൃദയഭേദകമായ കാഴ്ചകളാണിപ്പോള്‍. മരണപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ എല്ലായിടത്തും ചിതറിക്കടക്കുകയാണ്. പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും ശരീരഭാഗങ്ങള്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. മിക്കയിടത്തും. ശരീരഭാഗങ്ങള്‍ കണ്ടെടുക്കുന്നതിനായി കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിലവിളി ഉയരുന്നുണ്ടായിരുന്നു. ഇതിനടിയിലും പരിക്കേറ്റവര്‍ ജീവനോടെ അവശേഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് യന്ത്രങ്ങള്‍ മാറ്റി രക്ഷാപ്രവര്‍ത്തകര്‍ കൈകൊണ്ട് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ഇതിന് പൊലീസിന്റെയടക്കം സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ പൊലീസ് ബോംബ് സ്ക്വാഡ് ഇവിടെ പരിശോധന നടത്തുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പൊട്ടാത്ത സ്ഫോടക വസ്തുക്കള്‍ ഇനിയും അവശേഷിക്കുന്നുണ്ടോ എന്നും സംശയമുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ