
തിരുവനന്തപുരം: ഒ.പിയിലെത്തിയ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ 'ബാഹുബലി'യിലൂടെ നമ്മുടെയെല്ലാവരുടെയും സ്വന്തമായി മാറിയ കട്ടപ്പയെ കണ്ട ഞെട്ടലിലാണ് ഡോക്ടറായ ഷിനു ശ്യാമളന്‍. എന്നാല്‍ ആദ്യത്തെ ഞെട്ടലിന് ശേഷം തനിക്ക് പറ്റിയ പറ്റിനെ പറ്റി ഓര്‍ത്ത് ചിരിക്കുയാണിപ്പോള്‍ ഡോ. ഷിനു.
ആര്‍ക്കായാലും ഒരു പറ്റ് പറ്റിപ്പോകും ആ മുഖമൊന്ന് കണ്ടാല്‍. സത്യരാജിന്റെ അതേ മുഖം. കണ്ണുകള്‍ പോലും ഒരുപോലെ. യഥാര്‍ത്ഥത്തില്‍ താന്‍ സത്യരാജല്ലെന്ന് പറയും വരെ ഡോക്ടറും അത് വിശ്വസിച്ചില്ല. തനിക്ക് പറ്റിയ അമളി ഷിനു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവച്ചത്. ഒരുമിച്ച് നിന്ന് ഒരു കിടിലന്‍ സെല്‍ഫി പോസ്റ്റ് ചെയ്യാനും ഷിനു മറന്നില്ല.
ഷിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
'ഒ.പി മുറിയുടെ കര്‍ട്ടന്‍ വകഞ്ഞു മാറ്റി ദേ നില്‍ക്കുന്നു നമ്മുടെ കട്ടപ്പ.. എന്റെ രണ്ട് കണ്ണും തള്ളി. സത്യരാജ് എന്തിനാണ് ആശുപത്രിയില്‍ വന്നതെന്ന്. പിന്നെയാണ് മനസിലായത്.. സത്യരാജ് അല്ല. എന്റെ പുതിയ പേഷ്യന്റ് ആണെന്ന്. എന്തായാലും ഡ്യൂപ്പ് കട്ടപ്പ കുറെ സന്തോഷിച്ചു. ഞാന്‍ മദ്രാസില്‍ ചെന്നാലും ആളുകള്‍ ഓടിക്കൂടുമെന്നും, ചിത്രമെടുക്കുമെന്നുമൊക്കെ പറഞ്ഞു. കട്ടപ്പയെ പോലെ തന്നെയുണ്ട്. എന്തായാലും. ഡോക്ടറും ഹാപ്പി, രോഗിയും ഹാപ്പി'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam