കലോത്സവ നഗരിയിലെ കലവറ പൂട്ടി തന്റെ പാടുനോക്കി പോകുമെന്ന് പഴയിടം

Published : Jan 07, 2018, 11:37 AM ISTUpdated : Oct 05, 2018, 01:36 AM IST
കലോത്സവ നഗരിയിലെ കലവറ പൂട്ടി തന്റെ പാടുനോക്കി പോകുമെന്ന് പഴയിടം

Synopsis

കലോത്സവ നഗരിയിലെ കലവറ പൂട്ടി തന്റെ പാടുനോക്കി പോകുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഭീഷണി. മൂത്രപുരയുടെ പേരിലാണ് പഴയിടം  പിണങ്ങിയത്. ഒടുവില്‍ സംഘാടകര്‍ ഇടപെട്ട് പ്രശ്നം തീര്‍ത്തു.

സാധാരണ കലോത്സവങ്ങളില്‍ ആവശ്യത്തിന് മൂത്രപ്പുര ഇല്ലാത്തതിന്റെ പേരിലാണ് പ്രശ്നമുണ്ടാവുന്നതെങ്കില്‍ തൃശ്ശൂരില്‍ പാചകപ്പുരയുടെ അടുത്ത് സ്ഥാപിച്ച ടോയ്‍ലറ്റായിരുന്നു പ്രശ്നം. ചോറിന്റെയും സാമ്പാറിന്റെയും അവിയലിന്റെയും സുഗന്ധം പരക്കേണ്ട പാചകപുരയില്‍ നിന്ന് മൂത്രത്തിന്റെ മണം വിട്ടുപോകാതായതോടെയാണ് പഴയിടം ചൂടായത്. താല്‍ക്കാലികമായി സ്ഥാപിച്ച ബയോ ടോ‍യ്‍ലറ്റ് എത്രയും വേഗം അവിടെ നിന്ന് എടുത്തുമാറ്റിയില്ലെങ്കില്‍ കലവറയും പൂട്ടി സ്ഥലം വിടുമെന്ന് പഴയിടം സംഘാടകരെ അറിയിക്കുകയായിരുന്നു.

ഭക്ഷണമുണ്ടാക്കുന്നതിന്റെ അടുത്ത് തൊട്ടടുത്ത് തന്നെ സ്ഥാപിച്ച ടോയ്‍ലറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സ്‌ത്രീകളുള്‍പ്പെടെയുള്ള പാചകക്കാരും പറഞ്ഞു. ഭക്ഷണമുണ്ടാക്കുന്നവരുടെ കൈകള്‍ വരെ പരിശോധിച്ച അധികൃതര്‍ പക്ഷേ ഭക്ഷണമുണ്ടാക്കുന്നതിന് സമീപം ടോയ്‍ലറ്റ് വെച്ചത് ശരിയായില്ലെന്ന് എല്ലാവരും പറഞ്ഞതോടെ സംഘാടകര്‍ ഓടിയെത്തി. തൊഴിലാളികള്‍ക്ക് പറ്റിയ പിഴവാണെന്നും ഉടന്‍ തന്നെ ടോയ്‍ലെറ്റ് മാറ്റുമെന്നും ഭക്ഷണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍ അറിയിച്ചതോടെ പഴയിടം അടങ്ങി. പാചകപുര വീണ്ടും സജീവമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം
എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്