
കോട്ടയം: നിയമസഭയില്‍ തന്റെ സ്ഥാനം ജനപക്ഷത്തായിരിക്കുമെന്നും, പ്രതിപക്ഷത്തും ഭരണപക്ഷത്തും ആയിരിക്കില്ലെന്നും പി.സി. ജോര്‍ജ്. ജനപക്ഷ രാഷ്ട്രീയം എന്താണെന്ന് ആറു മാസത്തിനകം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ജനപക്ഷ രാഷ്ട്രീയം കേരളത്തില്‍ വളരണമെന്നു ജനം ആഗ്രഹിക്കുന്നതായി പി.സി. ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വി.എസ്. അച്യുതാനന്ദന്‍ മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ജനവിധി ഇതാകില്ലായിരുന്നു. പിണറായി നല്ലതു ചെയ്താല്‍ പിന്തുണയ്ക്കും. തെറ്റു ചെയ്താല്‍ എതിര്‍ക്കും - പി.സി. ജോര്‍ജ് വ്യക്തമാക്കി.
വി.എസിനു മുഖ്യമന്ത്രി സ്ഥാനം നല്‍കാത്തത് ഇടതുപക്ഷത്തിനു വോട്ടു ചെയ്ത ജനങ്ങളോടുള്ള മാന്യമായ സമീപനമല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam