
പാലക്കാട്: മഴകനത്തതോടെ, സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുകയാണ് പാലക്കാട്ടെ ടിപ്പുവിന്‍റെ കോട്ടയും ചുറ്റുമുളള കിടങ്ങും. കോട്ടയുടെ രക്ഷാകവചമായിരുന്ന കിടങ്ങ് വെളളം നിറഞ്ഞുകിടക്കുന്നത് കാണാൻ നിരവധി പേരാണ് ദിവസവും എത്തുന്നത്. ടിപ്പുവിന്‍റെ കോട്ടകാണാനെത്തുന്നവരുടെ മനസ് നിറയ്ക്കുകയാണ്, നിറഞ്ഞു തുളുമ്പാറായ കിടങ്ങ്. പത്തുവർഷത്തിലേറെയായി കിടങ്ങിൽ ഇങ്ങിനെ വെളളം നിറഞ്ഞിട്ട്. കിടങ്ങ് നിറഞ്ഞുകവിഞ്ഞത് പറഞ്ഞുകേട്ടവർ കണ്ടറിയാൻ നേരിട്ടെത്തുകയാണ്. വൈകുന്നേരങ്ങളിലെ പതിവ് നടത്തക്കാരുമുണ്ട്.
കോട്ടയ്ക്ക് ചുറ്റുമുളള കിടങ്ങ് വൃത്തിയാക്കി പെഡൽബോട്ടിറിക്കാൻ നേരത്തെ ഡിറ്റിപിസി ക്ക് പദ്ധതിയുണ്ടായിരുന്നു. കിടങ്ങിൽ വെളളമില്ലാത്തതും പായലും കുളവാഴയും നിറഞ്ഞതുമാണ് വില്ലനായി. ഏറെക്കാലം കിടങ്ങിൽ വെളളം നിറഞ്ഞുനിന്നാൽ ബോട്ടിറക്കി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഡിറ്റിപിസി ലക്ഷ്യമിടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam