കുറച്ച് വിദ്യാഭ്യാസമുള്ളവർക്ക് കൂടുതൽ കുട്ടികളുണ്ടാകുന്നുവെന്ന് സുശീൽ മോദി

By Web TeamFirst Published Jan 16, 2019, 4:17 PM IST
Highlights

വിദ്യാസമ്പന്നരായവർക്ക് കുട്ടികൾ കുറവായിരിക്കും. എന്നാൽ വിദ്യാഭ്യാസം കുറവുള്ളവർക്ക് കുട്ടികളുടെ എണ്ണം കൂടുതലായിരിക്കുമെന്നും മോദി പറഞ്ഞു. 

മുസാഫർപൂർ: രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ ജനങ്ങൾക്ക് സർക്കാർ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബീഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി. കുറച്ച് പഠിച്ച ആളുകൾക്ക് കൂടുതൽ കുട്ടികളുണ്ടാകുമെന്നും മോദി പറഞ്ഞു. ബീഹാറിലെ മുസാഫർപൂറിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കണമെങ്കിൽ നിങ്ങൾ അവർക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകണം. അവിടെ കുടുംബാസൂത്രണത്തിന്റെ ആവശ്യമില്ല. വിദ്യാസമ്പന്നരായവർക്ക് കുട്ടികൾ കുറവായിരിക്കും. എന്നാൽ വിദ്യാഭ്യാസം കുറവുള്ളവർക്ക് കുട്ടികളുടെ എണ്ണം കൂടുതലായിരിക്കുമെന്നും മോദി പറഞ്ഞു. 

ലോകത്തില ഏറ്റവും ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2024 ആകുമ്പോഴേക്കും ജനസംഖ്യയുടെ കാര്യത്തിൽ രാജ്യം ചൈനയെ കടത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2050 ഓടെ ഇന്ത്യയുടെ ജനസംഖ്യ 173 കോടി ആകുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. 

click me!