എല്‍എസ്ഡി സ്റ്റാംപുകളും കഞ്ചാവുമായി കൊച്ചി സ്വദേശികള്‍ പിടിയില്‍

Published : Oct 08, 2018, 05:15 PM ISTUpdated : Oct 08, 2018, 05:18 PM IST
എല്‍എസ്ഡി സ്റ്റാംപുകളും കഞ്ചാവുമായി കൊച്ചി സ്വദേശികള്‍ പിടിയില്‍

Synopsis

നാവിലോ ചുണ്ടിലോ ഒട്ടിക്കുന്ന സ്റ്റാംപ് മൂന്ന് ദിവസം വരെ ഉന്മാദം നൽകുന്നതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ വിജയ് പാര്‍ക്കിന് സമീപം ആധുനിക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എല്‍എസ്‍ഡി സ്റ്റാംപുകളും കഞ്ചാവുമായി കൊച്ചി സ്വദേശികൾ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ വട്ടത്തറ വീട്ടില്‍ അഖിൽ ശ്യാം, ഗുരുജ്യോതി വീട്ടിൽ പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

പ്രതികളെ പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒരു സ്റ്റാംപിന് 1500 രൂപയിലധികം വില വരുന്ന എല്‍എസ്ഡി, ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഇരുവരും എത്തിച്ചത്. ഗോവയിൽ നിന്നാണ് സ്റ്റാംപ് ആലപ്പുഴയിൽ എത്തിച്ചത്. നാവിലോ ചുണ്ടിലോ ഒട്ടിക്കുന്ന സ്റ്റാംപ് മൂന്ന് ദിവസം വരെ ഉന്മാദം നൽകുന്നതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

15 ലക്ഷം രൂപ വായ്‌പയെടുക്കാമെന്ന് ആർപിഎൽ മാനേജ്മെൻ്റ്; തൊഴിലാളികൾക്ക് ഓണത്തിന് 20% ബോണസും 10000 രൂപ അഡ്വാൻസും നൽകും
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ, ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനിടെ വിവിധ വിഷയങ്ങൾ ചർച്ചയായി