ശബരിമല സ്ത്രീപ്രവേശനം: വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

Published : Oct 08, 2018, 04:46 PM ISTUpdated : Oct 08, 2018, 05:43 PM IST
ശബരിമല സ്ത്രീപ്രവേശനം: വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

Synopsis

സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഡിജിപിയുടെ സാനിധ്യത്തില്‍ വീണ്ടും യോഗം ചേരും.

തിരുവനന്തപുരം: ശബരിമലയില്‍ വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഡിജിപിയുടെ സാനിധ്യത്തില്‍ വീണ്ടും യോഗം ചേരും.  മുഖ്യമന്ത്രിയുടെ യോഗമുളളതിനാല്‍ പൊലീസ് യോഗത്തില്‍ ഡിജിപി പങ്കെടുത്തില്ല.അതേസമയം, എല്ലാ വർഷത്തെയും പൊലെ ഈ വർഷവും ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.

തുലാമാസം നടതുറക്കുമ്പോള്‍ ശബരിമലയില്‍ വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ നേരത്തെ അറിയിക്കുകയായിരുന്നു. ജോലിയും വിശ്വാസവും രണ്ടാണെന്നും സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ലെന്നും ഡിജിപി പറഞ്ഞു. അഞ്ഞൂറോളം വനിതാ പൊലീസുകാര്‍ക്കാണ് പരിശീലനം നല്‍കുക. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഡിജിപി പറഞ്ഞു. 

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. വനിതാ പൊലീസുകാരെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക്  ഡിജിപി കത്ത് അയച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
ശിക്ഷിച്ച് ഒരുമാസത്തിനുള്ളിൽ സിപിഎം നേതാവിന് പരോൾ; ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിലെ പ്രതി നിഷാദ് പുറത്ത്