പെപ്‌സി  ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

Published : Mar 15, 2017, 05:49 PM ISTUpdated : Oct 04, 2018, 11:52 PM IST
പെപ്‌സി  ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

Synopsis

കടുത്ത വേനലില്‍ നാടു പൊള്ളുമ്പോഴും ബഹുരാഷ്ട്ര കുത്തകകള്‍ നടത്തുന്ന ജല ചൂഷണത്തില്‍ പ്രതിഷേധിച്ചാണ് കോള ഉത്പന്നങ്ങളുടെ വില്‍പന ബഹിഷ്‌കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വ്യാപാരികള്‍ സഹകരിക്കുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. 

പെപ്‌സി കോള ഉത്പന്നങ്ങള്‍ വാങ്ങില്ല, വില്‍ക്കില്ല എന്ന പ്രഖ്യാപനവുമായി വ്യാപാരികള്‍ മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ഉത്പന്നങ്ങളുടെ വില്‍പന നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി വേണം. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ലഹരി വസ്തുക്കളുടെ പട്ടികയില്‍ പെടുത്തി നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാന്‍റ് സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്

എന്നാല്‍ ബഹിഷ്‌കരണ തീരുമാനത്തോട് ഒരു വിഭാഗം വ്യാപാരികളും ബേക്കറി ഉടമകളും മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്ത് വന്നത്. കോള കമ്പനിയുടെ അനിയന്ത്രിതമായ ജലചൂഷണത്തിനെതിരെ പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിലടക്കം വന്‍ പ്രതിഷേധങ്ങള്‍ നിലവിലുണ്ട്. 

ഇവിടെ നിന്ന് മാത്രം കമ്പനി പ്രതിദിനം ആറരലക്ഷം ലിറ്റര്‍ വെള്ളമൂറ്റുന്നുണ്ടെന്നാണ് കണക്ക്. വരള്‍ച്ച കണക്കിലെടുത്ത് ജലത്തിന്റെ ഉപയോഗം 75 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ബഹിഷ്‌കരണ തീരുമാനവുമായി വ്യാപാരികള്‍ മുന്നോട്ട് പോകുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ മാസം പണിപോയ കണ്ടക്ടർമാരുടെ എണ്ണം 2! 18 രൂപ ജി പേ ചെയ്യാൻ കഴിയാത്തതിൽ രാത്രിയിൽ ഇറക്കി വിട്ടത് യുവതിയെ, നടപടി
ശബരിമല സ്വർണ്ണ കേസിൽ നിർണായക നീക്കം, അടൂർ പ്രകാശിനെ ചോദ്യം ചെയ്യും, പോറ്റിക്കൊപ്പമുള്ള ദില്ലിയാത്രാ വിവരവും ശേഖരിക്കും