
ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ അടക്കമുള്ള ഏഴുപേരുടെയും മോചന കാര്യത്തിൽ തീരുമാനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അർപുതമ്മാൾ, ഗവർണർ ബൻവാരിലാൽ പുരോഹിതുമായി കൂടിക്കാഴ്ച നടത്തി. മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് അർപുതമ്മാൾ നിവേദനം നൽകി. നിയമപരമായ പരിശോധനകൾക്ക് ശേഷമേ തീരുമാനം കൈകൊള്ളാനാകൂ എന്ന് ഗവർണർ അറിയിച്ചതായും അർപുതമ്മാൾ പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുവാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ക്ക് മുന്‍പില്‍ നിശ്ചിത സമയപരിധി ഇല്ലാത്തതിനാല്‍ ഉത്തരവ് വേണമെങ്കില്‍ അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ കഴിയും. അല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനോ അതുമല്ലെങ്കില്‍ കേന്ദ്രവുമായി കൂടിയാലോചിച്ച് തീരുമാനത്തിലേക്ക് എത്താനും കഴിയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam