
ചെന്നൈ: തമിഴ് സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമയ്ക്ക് നേരെ ചെരിപ്പെറിഞ്ഞ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ ചെയ്തു. ചെന്നെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ ഡി. ജഗദീശനാണ് അറസ്റ്റിലായത്.
പെരിയാറിന്റെ 139 ആം ജനമദിനാഘോഷങ്ങൾക്കിടെ ആയിരുന്നു അക്രമണം.തിരുപ്പൂരിലും അന്നാസാലെയിലെയും പെരിയാർ പ്രതിമകൾക്ക് നേരെയും അക്രമണം ഉണ്ടായി. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഡി.വിജയകുമാർ വ്യക്തമാക്കി. സംഭവത്തിൽ ഡിഎംകെ എഐഡിഎംകെ പാർട്ടികൾ അപലപിച്ചെങ്കിലും ബിജെപി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam