നാഥനില്ലാതെ ഫാന്റം റോക്ക്

Published : Jan 15, 2018, 08:58 PM ISTUpdated : Oct 04, 2018, 06:33 PM IST
നാഥനില്ലാതെ ഫാന്റം റോക്ക്

Synopsis

വയനാട്: വിനോദ സഞ്ചാരികള്‍ ഏറെയെത്തിയിട്ടും അമ്പലവയലിലെ ഫാന്റം റോക്കിനെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തിരിഞ്ഞുനോക്കുന്നില്ല. എടക്കല്‍ ഗുഹ, ഹെറിറ്റേജ് മ്യൂസിയം, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങളിലെക്കെത്തുന്ന സഞ്ചാരികളിലേറെയും ഫാന്റം റോക്ക് കൂടി സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. എന്നാല്‍ ദിവസവും നിരവധി പേരെത്തുമ്പോഴും ഇവിടെ ഒരു സുരക്ഷ ഗാര്‍ഡ് പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

ശരിയാവണ്ണം ഒരു വഴിയില്ലാത്തതിനാല്‍ സമീപത്തെ ക്രഷറിലേക്കുള്ള റോഡിലൂടെയാണ് ഇപ്പോള്‍ ആളുകള്‍ ഫാന്റം റോക്കിലെത്തുന്നത്. അതിനാല്‍ തന്നെ സഞ്ചാരികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം പിണഞ്ഞാല്‍ പെട്ടെന്ന് ആശുപത്രിയിലേക്കെത്തിക്കുക സാധ്യമല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. 

കേശവേന്ദ്ര കുമാര്‍ ജില്ലാ കലക്ടര്‍ ആയിരുന്നപ്പോള്‍ ഫാന്റം റോക്കിനെ സംരക്ഷിക്കാന്‍ മതിയായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡി.ടിപി.സി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ വാക്കുകള്‍ നാട്ടുകാരില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം മാത്രമായി അത് മാറി. റോക്കിന് ചുറ്റും പാറപൊട്ടിക്കലിന് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം ചെവിക്കൊണ്ടിട്ടില്ല. അതേ സമയം റോഡരികില്‍ ടൂറിസം വകുപ്പിന്റെ ഏതാനും സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മലയുടെ സൗന്ദര്യം നുകരാനെത്തുന്നവര്‍ സംരക്ഷണവും സ്വയമൊരുക്കണമെന്നതാണ് സ്ഥിതി. പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

നഴ്സുമാർക്കു വേണ്ടി മന്ത്രി മുഹമ്മദ് റിയാസിനോട് ക്ഷമ ചോദിച്ച് ജാസ്മിൻ ഷാ; 'പ്രിയ മന്ത്രി, നിങ്ങൾ ആ കൂവലിന് അർഹനല്ല'
സിവിൽ സർവീസ് ജേതാക്കൾക്ക് സർക്കാർ ആദരം; നാളെ തലസ്ഥാനത്ത് അനുമോദന പരിപാടി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും