ചിത്രം എടുക്കുന്നതിനിടെ താഴെവീണു; ഫോട്ടോഗ്രാഫറെ ഓടിച്ചെന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് രാഹുല്‍ ഗാന്ധി

Published : Jan 25, 2019, 04:02 PM IST
ചിത്രം എടുക്കുന്നതിനിടെ താഴെവീണു; ഫോട്ടോഗ്രാഫറെ ഓടിച്ചെന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് രാഹുല്‍ ഗാന്ധി

Synopsis

തന്‍റെ ചിത്രം പകര്‍ത്തുന്നതിനിടെ പടിക്കെട്ടില്‍ നിന്ന് കാല്‍വഴുതി വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

ദില്ലി: തന്‍റെ ചിത്രം പകര്‍ത്തുന്നതിനിടെ പടിക്കെട്ടില്‍ നിന്ന് കാല്‍വഴുതി വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെ ഭുവനേശ്വര്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം.

രാഹുല്‍ ഗാന്ധിയുടെ ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ പടിക്കെട്ടില്‍ നിന്നും കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. തലയടിച്ചാണ് ഇയാള്‍ വീണത്. ഇത് കണ്ട് ചുറ്റുംനിന്നവര്‍ ഒന്ന് പകച്ചുനിന്നപ്പോള്‍ രാഹുല്‍ പെട്ടെന്ന് പടിയിറങ്ങി ഇയാളെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രസംഗിക്കാന്‍ എത്തിയതായിരുന്നു രാഹുല്‍. രാഹുലിന്‍റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിക്കാന്‍ സോഷ്യല്‍ മീഡിയ മറന്നില്ല. 

 

 

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും
ഇൻസ്റ്റഗ്രാം പരിചയം, പിന്നാലെ വിവാഹഭ്യ‍ർത്ഥന, നോ പറഞ്ഞിട്ടും ശല്യം ചെയ്തു; എതിർത്ത യുവതിയുടെ വസ്ത്രം വലിച്ചുകീറി, ആക്രമിച്ച് യുവാവ്