പ്രണയിച്ചതിന് കാമുകിയുടെ ബന്ധുക്കള്‍ ഫോട്ടോഗ്രാഫറെ കുത്തിക്കൊന്നു

Published : Feb 02, 2018, 06:42 PM ISTUpdated : Oct 04, 2018, 11:48 PM IST
പ്രണയിച്ചതിന് കാമുകിയുടെ ബന്ധുക്കള്‍ ഫോട്ടോഗ്രാഫറെ കുത്തിക്കൊന്നു

Synopsis

ദില്ലി: കാമുകിയുടെ ബന്ധുക്കളുടെ കയ്യാല്‍ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. 23 കാരനായ അങ്കിത്തിനാണ് പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ദില്ലിയിലെ കയാലയിലാണ് സംഭവം നടക്കുന്നത്. ദില്ലിയിലെ രഘുവിര്‍ നഗറില്‍ മാതാപിതാക്കളുടെ കൂടെയാണ് അങ്കിത്ത് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബവും തൊട്ടടുത്താണ് താമസിച്ചിരുന്നത്. 

വളരെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനും ഇതറിയാമായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിലെ മൂന്നുപേരെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പ്രതികളുമായി അങ്കിത്ത് വാക്കു തര്‍ക്തത്തിലേര്‍പ്പെട്ടിരുന്നു. ഇത് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചു.

അങ്കിത്തുമായുള്ള പെണ്‍കുട്ടിയുടെ ബന്ധത്തിന് തങ്ങള്‍ എതിരായിരുന്നു എന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ഇതിനെ ചൊല്ലി പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കവും ഉണ്ടായി. പക്ഷേ അങ്കിത്തുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ കത്തിയെടുത്ത് കഴുത്തിന് കുത്തുകയായിരുന്നെന്ന് പ്രതികള്‍ പറഞ്ഞു. 

PREV
click me!

Recommended Stories

അടിയന്തര ഇടപെടലുമായി കേന്ദ്രം, വിമാന ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ചു
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്