മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതിയുമായി പഞ്ചാബ് സര്‍ക്കാര്‍

By Web DeskFirst Published Jul 11, 2018, 12:36 PM IST
Highlights
  • മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യു​മാ​യി പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ.
  • മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗാ​ണ് പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

ച​ണ്ഡീ​ഗ​ഡ്: മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യു​മാ​യി പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗാ​ണ് പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കാ​യി ഫ​ണ്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് ഉ​ട​ൻ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.  

ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കുമെന്ന് സിംഗ് പറഞ്ഞു. ദേശീയ അന്തർദേശീയ ആരോഗ്യ സംഘടനകളിൽ നിന്നും സാമ്പത്തിക സഹായം തേടാനുള്ള സാധ്യതയും, ഇതിനകം മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി പ്രവർത്തിക്കുന്ന എൻജിഒകളുമായി സഹകരിക്കാനും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഈ വിഷയത്തിൽ ചർച്ച നടത്തുമെന്നും അദ്ദഹം പറഞ്ഞു. 

മ​യ​ക്കു​മ​രു​ന്ന് മു​ക്ത പ​ഞ്ചാ​ബെ​ന്ന ല​ക്ഷ്യ​ത്തി​നാ​യാ​ണ് താ​ന്‍ നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​മ​രീ​ന്ദ​ര്‍ സി​ങ് പ​റ​ഞ്ഞി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​ക്കാ​ര്‍​ക്ക് വ​ധ​ശി​ക്ഷ  ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.
 

click me!