കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ ആത്മഹത്യ ഭീഷണി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ ആത്മഹത്യ ഭീഷണി. അത്യാഹിത വിഭാഗത്തിന് സമീപം പുതുതായി പണി കഴിക്കുന്ന കെട്ടിടത്തിനു മുകളിലാണ് യുവാവ് കയറിയത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി യുവാവിനെ പിന്തിരിപ്പിച്ചു. യുവാവിന് ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. യുവതി കൊണ്ട് യുവാവിനെ അനുനയിപ്പിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് യുവാവിനെ താഴെ ഇറക്കിയത്. നിലവിൽ ഇയാളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


