
ന്യൂയോര്‍ക്ക്: പ്രളയക്കെടുതിക്ക് ശേഷം കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ന്യൂയോർക്കിൽ അമേരിക്കയിലെ മലയാളി സമൂഹം ഒരുക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ സമയം രാവിലെ അഞ്ചു മണിക്കാണ് പരിപാടി . വിവിധ സംഘടനകൾ അവരുടെ ആശയങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവെക്കും.
ഈ മാസം രണ്ടാം തീയതിയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മൂന്നാഴ്ചക്കാലത്തേക്കാണ് മുഖ്യമന്ത്രി യാത്ര.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam