എത്ര ഉന്നതൻ ആയാലും നടപടി ക്രമം പാലിക്കണം, ഗവർണറുടെസുരക്ഷക്കുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് റദ്ദാക്കിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

Published : Jul 03, 2025, 03:09 PM IST
pinarayi governor

Synopsis

ഗവർണർ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ടത് നടപടി ക്രമങ്ങൾ പാലിക്കാതെ

കോട്ടയം: രാജ്ഭവനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയെ ഗവർണർ അതൃപ്‌തി അറിയിച്ചെന്ന വാർത്ത വന്നത് രാജ്ഭവനിലെ  ഉന്നത കേന്ദ്രങ്ങളിൽ നിന്നാണ്.  ഇത് ശരിയോ എന്ന് പരിശോധിക്കണം .  കോട്ടയത്തെ അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഗവർണറുടെ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ട്ടത് നടപടി ക്രമങ്ങൾ പാലിക്കാതെയാണ്.  അത്കൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. എത്ര ഉന്നതൻ ആയാലും നടപടി ക്രമം പാലിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

രാജ്ഭവന്‍റെ  സുരക്ഷക്കായി നൽകിയ 6 പൊലിസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലമാറ്റ ഉത്തരവ് ഇറക്കിയ ദിവസം തന്നെ പൊലിസ് ആസ്ഥാനം റദ്ദാക്കിയിരുന്നു . രാജ് ഭവൻ ആവശ്യപ്പെട്ട പ്രകാരമാണ് ഒഴിവുകള്‍ നികത്താനായി പൊലിസുകാരെ സ്ഥലം മാറ്റി ഡിജിപി ഉത്തരവിറക്കിയത്. ശനിയാഴ്ച രാവിലെ ഇറക്കിയ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളിൽ റദ്ദാക്കി മറ്റൊരു ഉത്തരവുമിറക്കി. ഗവർണർ സർക്കാർ പോര് മുറുകുന്നതിനിടെയാണ് ഉത്തരവ് റദ്ദാക്കിയത്. എന്നാൽ സാങ്കേതിക കാരണങ്ങളാണ് ഉത്തരവ് റദ്ദാക്കിയതെന്ന് പൊലിസ് ആസ്ഥാനം വിശദീകരിച്ചു. ഒഴിവുകള്‍ നികത്തി ഉത്തരവിറക്കാനുള്ള അധികാരം സർക്കാരിനായതുകൊണ്ടാണ് ഡിജിപി ഇറക്കിയ ഉത്തരവ് റദ്ദാക്കേണ്ടിവന്നതെന്നാണ് പൊലിസ് ആസ്ഥാനത്തെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ കണ്ടാൽ ആക്രമിക്കുന്ന രീതിയിലേക്ക് മാറി: മന്ത്രി പി രാജീവ്‌
വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തെയും ഭരണ നൈപുണ്യത്തെയും പുകഴ്ത്തി ശശി തരൂര്‍