ആര്‍.എസ്.എസിന്റെ മുഖ്യശത്രു സിപിഎമ്മെന്ന് പിണറായി വിജയന്‍

Published : Dec 24, 2017, 11:34 PM ISTUpdated : Oct 05, 2018, 04:01 AM IST
ആര്‍.എസ്.എസിന്റെ മുഖ്യശത്രു സിപിഎമ്മെന്ന് പിണറായി വിജയന്‍

Synopsis

കണ്ണൂര്‍: ആര്‍.എസ്.എസിന്റെ മുഖ്യശത്രു സിപിഎമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും ആര്‍എസ്എസും ഒരേ ക്യാന്‍വാസിനുള്ളില്‍ നില്‍ക്കുന്ന സംഘടനകളാണെന്നും പിണറായി പറഞ്ഞു. 

സിപിഎം ഭീകരത സൃഷ്ടിക്കുന്നു എന്ന വ്യാജപ്രചരണം അഴിച്ചു വിടുന്ന ആര്‍.എസ്.എസ് അതിനെ മറപിടിച്ച് തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ആര്‍എസ്എസിനെ പോലെ വര്‍ഗ്ഗീയഅജന്‍ഡകളുള്ള എസ്.ഡി.പി.ഐയും സിപിഎമ്മിനെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ് - മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ 78-ാം വാര്‍ഷികം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്
'മുണ്ടേരി തിങ്ങ്സ്', മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പിടിയിലായത് 17ാം വയസിൽ, താക്കീത് നൽകി വിട്ടു, വീണ്ടും ആവ‍ർത്തനം, 18കാരൻ പിടിയിൽ