മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ വളരുന്നു,കോണ്‍ഗ്രസുമായി സഖ്യം വേണ്ട: പിണറായി

By Web DeskFirst Published Mar 2, 2018, 4:17 PM IST
Highlights
  • ബദല്‍ നയവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന്  കഴിയില്ല.
  • വര്‍ഗ്ഗീയതയ്‌ക്കെതിരെ വേണ്ടത് സന്ധിയില്ലാ സമരം വിശ്വാസ്യതയുള്ള ബദലുണ്ടാകണം.
  • ഇടത് ഐക്യത്തില്‍ ജനാധിപത്യ ശക്തികളെ ഒന്നിച്ച് കൊണ്ട് പോകാന്‍ കഴിയണം

മലപ്പുറം: സിപിഐ വേദിയില്‍ കോണഗ്രസ് ബന്ധം വേണ്ടെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവേ ആണ് കോണ്‍ഗ്രസുമായുള്ള സഹകരണം അപ്രസക്തമാണെന്ന് പിണറായി വ്യക്തമാക്കിയത്. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍....

  • ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ദിശാബോധത്തിന്റെ അടിസ്ഥാനം മാര്‍ക്‌സിസ്റ്റ് ആശയമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മാര്‍ക്‌സിസം വളരുന്നുണ്ട്. നവഉദാരവത്കരണത്തിനെതിരെ എവിടെയൊക്കെ പോരാടിയോ അവിടെയൊക്ക ഇടത് പക്ഷം ജയിച്ചിട്ടുണ്ട്. 
  • ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് നയങ്ങളാണ്.വര്‍ഗ്ഗീയ ശക്തികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വരെ സമരസപ്പെടുന്നു. ബിജെപിക്കെതിരായ പോരാടം കോണ്‍ഗ്രസുമായി ചേര്‍ന്നാല്‍ ഫലപ്രദമാകില്ല. പാരമ്പര്യ നയങ്ങളെല്ലാം കോണ്‍ഗ്രസിന് കൈമോശം വന്നു. ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. അതിന് പറ്റിയ നയങ്ങളും കോണ്‍ഗ്രസിനില്ല.
  • ബദല്‍ നയവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന്  കഴിയില്ല. വര്‍ഗ്ഗീയതയ്‌ക്കെതിരെ വേണ്ടത് സന്ധിയില്ലാ സമരം വിശ്വാസ്യതയുള്ള ബദലുണ്ടാകണം.ഇടത് ഐക്യത്തില്‍ ജനാധിപത്യ ശക്തികളെ ഒന്നിച്ച് കൊണ്ട് പോകാന്‍ കഴിയണം. ശരിയായ രാഷ്ട്രിയ നിലപാട് ഇടത് പക്ഷത്തിന്റേതാണ്. 
  • ഏച്ച് കെട്ടുന്ന പോലുള്ള രാഷ്ട്രീയകൂട്ടുകെട്ടുകള്‍ ജനം തള്ളിക്കളയും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സാധ്യതകള്‍ ഉപയോഗിക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്.  ആഗോളീകരണത്തിന്റെ ബദലാണ് കേരളത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. ജനപക്ഷ നിലപാടാണ് ഇടതുസര്‍ക്കാരിനുള്ളത്. ഇടത് ഐക്യമുണ്ടാകണം അതിന് രാഷ്ട്രിയ യോജിപ്പ് വേണം. ഇടത് മുന്നണിയെ ആരീതിയില്‍ മാറ്റിയെടുക്കണം. 
click me!