കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

Published : Sep 01, 2018, 12:26 PM ISTUpdated : Sep 10, 2018, 02:12 AM IST
കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

Synopsis

പ്രളയം തകര്‍ത്ത കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് പ്രതീക്ഷക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം പരിഹരിക്കാനുള്ള മുഴുവൻ തുകയും കേന്ദ്രത്തിന് നല്‍കാനാകില്ല. കേന്ദ്രത്തിന് പരിമിതിയുണ്ട്.  അധിക വിഭവ സമാഹരണം നാം കണ്ടെത്തണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് പ്രതീക്ഷക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം പരിഹരിക്കാനുള്ള മുഴുവൻ തുകയും കേന്ദ്രത്തിന് നല്‍കാനാകില്ല. കേന്ദ്രത്തിന് പരിമിതിയുണ്ട്. 
അധിക വിഭവ സമാഹരണം നാം കണ്ടെത്തണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് സഹായിക്കാമെന്ന് നെതർലാന്‍റ്സ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കത്ത് നല്‍കി. ധനസഹായമല്ല, സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നെതർലാന്‍റ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്.

അതിനിടെ  കേരളത്തിന് വിദേശസഹായം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംമകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി