മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Web Desk |  
Published : May 04, 2018, 11:14 AM ISTUpdated : Jun 08, 2018, 05:50 PM IST
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Synopsis

മലപ്പുറം പ്രസ് ക്ലബിന് നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ട

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രസ്ക്ലബില്‍ കയറി ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി പ്രതികരിച്ചത്.

മലപ്പുറം പ്രസ് ക്ലബിന് നേരെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ അക്രമം സർക്കാർ ഗൗരവമായി കാണും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുംമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത് കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്'; ഉന്നാവ് ബലാത്സം​ഗ കേസിൽ സുപ്രീംകോടതി ഉത്തരവ് പുറത്ത്
അട്ടിമറികളും മറുകണ്ടം ചാടലും കഴിഞ്ഞു; പഞ്ചായത്തുകളിലെ ഭരണ ചിത്രം തെളിഞ്ഞു; യുഡിഎഫ് 534, എൽഡിഎഫ് 364, എൻഡിഎ 30