പിണറായി മോദിയുടെ കേരള പതിപ്പ്; ബിജെപിയുടെ കേരള പതിപ്പായി സിപിഎം മാറരുത്: കെ സി ജോസഫ്

By Web TeamFirst Published Dec 6, 2018, 10:43 AM IST
Highlights

വിമർശനങ്ങൾ നല്ല ബുദ്ധിയോടെ കാണണം, അസഹിഷ്ണുത ശരിയല്ലെന്നും കെ സി ജോസഫ് പറഞ്ഞു. മോദിയുടെ കേരള പതിപ്പാണ് പിണറായിയെന്നും ബിജെപിയുടെ കേരള പതിപ്പായി സി പി എം മാറരുതെന്നും കെ സി ജോസഫ് 

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നേരിടുന്നത് നിയന്ത്രണമല്ല അമാവശ്യ വിലക്കാണെന്ന് കെ സി ജോസഫ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും ഒരു വിളിപ്പാടകലെ നിർത്തുന്നതുമാണ് സർക്കാർ സമീപനമെന്ന് കെ സി ജോസഫ് നിയമസഭയില്‍ പറഞ്ഞു.  ആദ്യം ക്യാബിനറ്റ് ബ്രീഫിങ് ഒഴിവാക്കിയ മുഖ്യമന്ത്രി  പിന്നീട് കടക്കു പുറത്തെന്നു പറഞ്ഞുവെന്നും കെ സി ജോസഫ് നിയമസഭയില്‍ പറഞ്ഞു. 

നിലവില്‍ നടക്കുന്നത് നിയന്ത്രണം അടിച്ചേല്‍പ്പിക്കാനുള്ള  ശ്രമമാണെന്നും കെ സി ജോസഫ് പറഞ്ഞു. പൊതു സ്ഥലത്ത് മന്ത്രിമാരെ മാധ്യമങ്ങള്‍ സമീപിക്കരുതെന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ സി ജോസഫ് ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയാണ് പിണറാി പിന്തുടരുന്നത്. 

ആഭ്യന്തര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത് വഴിവിട്ടെന്നും  കെ സി ജോസഫ് ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പ് എങ്ങനെ സര്‍ക്കുലര്‍ ഇറക്കുമെന്നും കെ സി ജോസഫ് നിയമസഭയില്‍ ചോദിച്ചു.  വിമർശനങ്ങൾ നല്ല ബുദ്ധിയോടെ കാണണം, അസഹിഷ്ണുത ശരിയല്ലെന്നും കെ സി ജോസഫ് പറഞ്ഞു. മോദിയുടെ കേരള പതിപ്പാണ് പിണറായിയെന്നും ബിജെപിയുടെ കേരള പതിപ്പായി സി പി എം മാറരുതെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു.

click me!