ജമാ അത്തെ ഇസ്ളാമിയുമായി ആശയപരമായി ഭിന്നത, യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Published : Jun 16, 2025, 01:03 PM ISTUpdated : Jun 16, 2025, 01:07 PM IST
kunjalikkutty

Synopsis

ജമാ അത്തെ ഇസ്ളാമിയെ ടുഡിഎഫിന്‍റെ അസോസിയേറ്റ് അംഗമാക്കുമെന്ന സിപിഎം പ്രചരണം , സര്‍ക്കാരിന്‍റെ വീഴ്ചയില്‍ നിന്ന്  ജനശ്രദ്ധ തിരിച്ചുവിടാനാണ്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന ജമാ അത്തെ ഇസ്ളാമിയുടെ നിലപാട് സിപിഎം പ്രചരണ വിഷയമാക്കുന്നതില്‍ പ്രതികരിച്ച് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്.ജമാ അത്തെ ഇസ്ളാമിയുമായി ആശയപരമായി ലീഗിന്  ഭിന്നതയുണ്ട്., അതേ സമയം  അവര്‍ യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ജമാ അത്തെ ഇസ്ളാമിയെ ടുഡിഎഫിന്‍റെ അസോസിയേറ്റ് അംഗമാക്കുമെന്ന സിപിഎം പ്രചരണം , സര്‍ക്കാരിന്‍റെ വീഴ്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം പറഞ്ഞു

ജമാഅത്ത് ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന സതീശന്‍റെ പ്രസ്താവന തള്ളി ചെന്നിത്തല രംഗത്തെത്തി. ജമാ അത്തിന് സർട്ടിഫിക്കറ്റ് നൽകാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി,പ്രിയങ്കയുടെ പരിപാടികളിൽ ലീഗിന്‍റെ  കൊടിയില്ല എന്നത് അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണ്. ഇന്നലത്തെ പരിപാടിയിൽ ലീഗിന്‍റെ  നിരവധി കൊടികൾ ഉണ്ടായിരുന്നു ലീഗിന്‍റെ  പ്രധാനപ്പെട്ട നേതാക്കൾ എല്ലാം പരിപാടിക്ക് എത്തി മുന്നണിയിൽ ഒരുവിധ പ്രശ്നങ്ങളും ഇല്ല, യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ