പൈലറ്റ് ഉറങ്ങിപ്പോയി, ലക്ഷ്യസ്ഥാനത്ത് ഇറങ്ങാതെ വിമാനം സഞ്ചരിച്ചത് 50 കിലോമീറ്റര്‍

By Web TeamFirst Published Nov 27, 2018, 5:59 PM IST
Highlights

ഡെവെന്‍പോര്‍ട്ടില്‍നിന്ന് ടാസ്മാനിയയിലെ കിംഗ് ഐലന്‍റിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്

കാന്‍ബെറ: പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ലക്ഷ്യസ്ഥാനത്ത് ഇറങ്ങാതെ ചെറുവിമാനം സഞ്ചരിച്ചത് 50 ഓളം കിലോമീറ്റര്‍. ഓസ്ട്രേലിയയിലാണ് സംഭവം.  തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.  ഡെവെന്‍പോര്‍ട്ടില്‍നിന്ന് ടാസ്മാനിയയിലെ കിംഗ് ഐലന്‍റിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. 

 നവംബര്‍ എട്ടിന് നടന്ന സംഭവം ഗുരുതരമായ തെറ്റായാണ് ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോയുടെ വിലയിരുത്തല്‍. എന്നാല്‍ വിമാനം ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് എങ്ങനെയാണ് പൈലറ്റ് ഉണര്‍ന്നതെന്ന് അധികൃതര്‍ വ്യകമതാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം കിംഗ് ഐലന്‍റിലേക്ക് പറന്ന വിമാനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചിരുന്നു. 

click me!