പാലക്കാട് തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി, കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ

Published : Oct 07, 2026, 07:45 PM IST
kerala police jeep

Synopsis

ചൊവ്വാഴ്ച രാത്രി രാമസ്വാമിയും രുഗ്മണിയും തമ്മിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ രുഗ്മണി ചുറ്റിക കൊണ്ട് രാമസ്വാമിയുടെ തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് രുഗ്മണി സമീപത്തെ തോട്ടത്തിലെ തൊഴിലാളികളോട് വിവരം പറയുകയായിരുന്നു.

പാലക്കാട്: തോട്ടം തൊഴിലാളിയായ ആദിവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ. പാലക്കാട് മംഗലംഡാം കുഞ്ചിയാർപതി രാമസ്വാമി ആണ് മരിച്ചത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ഒലിപ്പാറ കൽചാടി 26 വയസുള്ള രുഗ്മണിയെ മംഗലംഡാം പൊലിസ് കസ്റ്റഡിയിൽ എടുത്തു. മംഗലംഡാം കടപ്പാറ പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. രാമസ്വാമിയും രുഗ്മണിയും കഴിഞ്ഞ ഒരു വർഷത്തോളമായി ഒരുമിച്ച് താമസിച്ച് വരുകയാണ്. ചൊവ്വാഴ്ച രാത്രി രാമസ്വാമിയും രുഗ്മണിയും തമ്മിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ രുഗ്മണി ചുറ്റിക കൊണ്ട് രാമസ്വാമിയുടെ തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് രുഗ്മണി സമീപത്തെ തോട്ടത്തിലെ തൊഴിലാളികളോട് വിവരം പറയുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ല'; സുതാര്യമായ തെരഞ്ഞെടുപ്പിന് വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
പത്തനംതിട്ട സിപിഎമ്മിൽ തർക്കം രൂക്ഷമായി; കെയു ജനീഷിനെ വെട്ടാൻ എതിർചേരിയിറങ്ങി, പദ്മകുമാറിന്റെ ഒഴിവ് നികത്താനായില്ല