
ദില്ലി: ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്കെതിരെയും സുതാര്യമായ തെരഞ്ഞെടുപ്പിന് വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു. രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യ എംപിമാർക്കും പിന്തുണ അർപ്പിക്കാനാണ് ദില്ലിയിൽ എത്തിയതെന്നും അദ്ദേഹം കുറിച്ചു.
തുടർച്ചയായി നാലാം ദിവസമാണ് ദില്ലിയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധം സംഘർഷത്തിലായതോടെ രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്ത് ബാരഖംബ സ്റ്റേഷനിൽ എത്തിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും കെ സി വേണുഗോപാലും ഇടത് എംപിമാരും സ്റ്റേഷനിലുണ്ട്. സ്റ്റേഷന് മുന്നിൽ തടഞ്ഞുവെച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെ സ്റ്റേഷന് അകത്തേക്ക് കയറ്റിവിട്ടത്. രാഹുലിനെ അറസ്റ്റ് ചെയ്തുകൊണ്ടുവന്ന വാഹനത്തിൻ്റെ ടയർ പ്രവർത്തകർ പഞ്ചറാക്കിയിരുന്നു. പിന്നീട് പ്രവർത്തകർ വാഹനത്തിൻ്റെ മുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടെ രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിൻ്റെ വാഹനവും ദില്ലി പൊലീസ് തടയുകയുണ്ടായി. തുടർന്ന് പേഴ്സണൽ സ്റ്റാഫും പൊലീസും തമ്മിൽ തർക്കമായി. രാഹുലിനെ കയറ്റിയ വാഹനത്തിനൊപ്പം പോകാൻ സമ്മതിച്ചിക്കാത്തതാണ് തർക്കത്തിന് കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam