ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

By Web DeskFirst Published Jul 15, 2016, 9:10 AM IST
Highlights

കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിശ്ചയിച്ചതില്‍ ക്രമക്കേട് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വനംവകുപ്പിന്റെ പരിധിയിലുള്ള ഭൂമി മാത്രം ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തി  കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കയ്യേറ്റ ലോബിയും പ്ലാന്‍റേഷന്‍ ഉടമകളും കയ്യേറിയ 3200 ചതുരശ്ര കിലോ മീറ്റര്‍ വനഭൂമിയെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ലാല്‍ കുര്യന് എന്ന ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഈ ഭൂമി ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്നും ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണം എന്നുമാണ് ആവശ്യം. സര്‍ക്കാര്‍ പട്ടികയില്‍നിന്ന് കയ്യേറ്റ ഭൂമി  ഒഴിവാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍  കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ഉമ്മന്‍ ചാണ്ടിക്കു പുറമേ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ഡോക്ടര്‍ ഉമ്മന്‍ വി ഉമ്മന്‍ , ജൈവ വൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോക്ടര്‍ കെ പി ലാല്‍ദാസ് എന്നിവരും കേസി‍ല്‍ എതിര്‍ക്ഷികളാണ്.

click me!