
ലഖ്നൗ: ഉത്തർപ്രദേശ് ബുലന്ദ്ഷഹർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്. ആൾക്കൂട്ട അക്രമങ്ങളിൽ മക്കളെ നഷ്ടപ്പെടുന്നവരുടെ വേദന മോദിക്ക് ഒരിക്കലും മനസ്സിലാകില്ല. കാരണം അദ്ദേഹത്തിന് കുട്ടികളില്ല. മോദിയുടെ മന്ത്രിസഭയിൽ ഭൂരിഭാഗവും അങ്ങനെ ഉള്ളവരാണ് അതു കൊണ്ട് അവർക്കും ആ വേദന മനസ്സിലാകില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് ചന്ദ്രശേഖർ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
ബി ജെ പി ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങളിലും ഇപ്പോളും ഗോഹത്യ നിയമവിധേയമാക്കിട്ടുള്ളത് എന്തിനാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോഹത്യ നിർത്തലാക്കണമെന്നും ചന്ദ്രശേഖർ പരിഹസിക്കുന്നു. ആര്‍ എസ്എ സ്, വി എച്ച് പി, ബജ്‌റംഗ്‍ദൾ എന്നീ ഭീകര സംഘടനകൾ ഇന്ത്യയുടെ സംസ്കാരത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇവയെ 1956ൽ അംബേദ്കർ നിരോധിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അത് പിൻവലിച്ചുവെന്നും ചന്ദ്രശേഖർ പറഞ്ഞു. പട്ടിക ജാതി വിഭാഗത്തിൽനിന്നുള്ള ആളുകളെ ബി ജെ പി അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ബുലന്ദ്ഷഹറിൽ പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടന്ന കലാപത്തിൽ പൊലിസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഒരു സൈനികനെയും 4 ബജ്‌റംഗ്‍ദൾ പ്രവർത്തകരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam