പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്‍റെ വരദാനമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

Published : Oct 25, 2018, 01:17 PM ISTUpdated : Oct 25, 2018, 01:19 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്‍റെ വരദാനമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

Synopsis

മധ്യപ്രദേശിൽ ഇത്തവണയും ഒരു ഭീഷണിയും ഇല്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഭോപ്പാല്‍: മധ്യപ്രദേശിൽ ഇത്തവണയും ഒരു ഭീഷണിയും ഇല്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യാപം ഉൾപ്പടെയുള്ള ആരോപണങ്ങളൊന്നും തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാവില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്‍റെ വരദാനമാണെന്നും ശിവരാജ് സിംഗ് ചൗഹാൻ പറയുന്നു.

ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ അനുഗ്രഹം ഇത്തവണയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. നരേന്ദ്ര മോദി ജനങ്ങളുടെ ഹൃദയത്തിലുണ്ട്. നരേന്ദ്ര മോദിക്ക് പിന്നാലെയാണ് രാജ്യത്തെ ജനങ്ങൾ. ദൈവത്തിന്‍റെ വരദാനമാണ് നരേന്ദ്ര മോദി. കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വിശദമാക്കി.

കോണ്‍ഗ്രസിന്‍റെ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. കള്ളപ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. ആരോപണങ്ങളൊക്കെ കോടതി തന്നെ അവഗണിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണ്ടും അധികാരത്തിൽ എത്തിയാൽ എല്ലാവര്‍ക്കും വീട്, വൈദ്യുതി, ആരോഗ്യ സഹായം, കുട്ടികൾക്ക് പഠന സഹായം അങ്ങനെ നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം