റുവാണ്ടയ്ക്ക് മോദിയുടെ സമ്മാനം: 200 പശുക്കളെ സമ്മാനിച്ചു

By Web DeskFirst Published Jul 24, 2018, 5:53 PM IST
Highlights
  • പശുക്കളെ സ്നേഹിക്കുന്ന ഗ്രാമീണരെ പുകഴ്ത്ത് മോദി
  • റുവാണ്ടയിലെ ഗ്രാമം ഇന്ത്യയുടെ ഗ്രാമവുമായി ഏറെ സാമ്യമുണ്ടെന്ന് എനിക്ക് ബോധ്യമായെന്ന് മോദി

റുവേരു: റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ ജനങ്ങൾക്ക് പശുക്കളെ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ നിർദ്ദേശപ്രകാരം ഇരുന്നൂറ് പശുക്കളെയാണ് ഉദ്യോഗസ്ഥർ റുവാണ്ടയിൽ സംഘടിപ്പിച്ചത്.  അങ്ങകലെ ആഫ്രിക്കയിലെ റുവാണ്ടയിലെ റുവേരു ഗ്രാമത്തിലാണ് ഇന്ത്യയുടെ സമ്മാനം എത്തിയത്. 

റുവാണ്ടയിലെ ഗ്രാമീണർക്ക് പശുക്കൾ സമ്മാനിച്ചത് മറ്റാരുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി. പാട്ടു പാടിയും കൈയ്യടിച്ചും മോദിയെ ഗ്രാമീണർ സ്വീകരിച്ചു. പശുക്കളെയെല്ലാം മോദി നടന്നു കണ്ടു. ഒപ്പം റുവാണ്ടൻ പ്രസിഡന്‍റ് പോൾ കഗാമെയും. പശുക്കളെ സ്നേഹിക്കുന്ന ആഫ്രിക്കൻ ഗ്രാമം അത്ഭുതപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

റുവാണ്ടൻ പ്രസിഡൻറ് പോൾ കഗാമെയുടെ ഗിരിങ്ക, അഥവാ ഒരു പശു സ്വീകരിച്ചാലും പദ്ധതി റുവാണ്ടയിൽ ഹിറ്റാണ്. പോഷകാഹാര കുറവ് പരിഹരിക്കാനാണ് ഈ ഉദ്യമം. ഇതു കേട്ട മോദി ഉഷാറായി. ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ പശുക്കൾക്ക് ആഫ്രിക്കൻ കാലാവസ്ഥ പിടിക്കില്ലെന്ന് മൃഗവിദഗ്ധർ പറഞ്ഞു. 

അതുകൊണ്ട് റുവാണ്ടയിലെ ചന്തകളിൽ നടന്ന് വിദേശകാര്യ ഉദ്യോഗസ്ഥർ പശുക്കളെ വാങ്ങി. മോദിക്ക് റുവേരുക്കാരുടെ കൈയ്യടി. ഒപ്പം ഇന്ത്യയിലെ തന്‍റെ വോട്ടർമാക്ക്  ഒരു രാഷ്ട്രീയ സന്ദേശവും. 

click me!