യുഎന്‍ പരിസ്ഥിതി ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നെന്ന് പ്രധാനമന്ത്രി

Published : Sep 29, 2018, 10:52 AM ISTUpdated : Sep 29, 2018, 11:10 AM IST
യുഎന്‍ പരിസ്ഥിതി ചാമ്പ്യന്‍സ് ഓഫ്  എര്‍ത്ത് പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നെന്ന് പ്രധാനമന്ത്രി

Synopsis

യുഎന്‍ പരിസ്ഥിതി ചാമ്പ്യന്‍സ് ഓഫ്  എര്‍ത്ത് പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നെന്ന് പ്രധാനമന്ത്രി .ആറു വിഭാഗങ്ങളിലായുള്ള പുരസ്കാരത്തില്‍ നയരൂപവല്‍ക്കരണത്തിനാണ് ഇരു നേതാക്കന്മാര്‍ അര്‍ഹരായത്.  

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രാന്‍സ് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മക്രോണിനും യുണൈറ്റഡ് നാഷന്‍ പരിസ്ഥിതി  ചാംപ്യന്‍ ഓഫ് എര്‍ത്ത് പുരസ്കാരം. സൗരോര്‍ജ്ജമുപയോഗിച്ചുള്ള പദ്ധതികള്‍ക്കാണ് ഇരു നേതാക്കളും പുരസ്കാരത്തിന് ഉടമകളായത്.  അതിഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ശക്തമായ നിലപാടുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ്‍ ഇമ്മാനുവല്‍ മാക്രോണും ചെയ്തിട്ടുള്ളതെന്നാണ് യുണൈറ്റഡ് നാഷന്‍സ് വിശദമാക്കുന്നത്. 

അന്തര്‍ദേശീയ സൗരോര്‍ജ്ജ പദ്ധതികള്‍ക്കായും പ്ലാസ്റ്റിക ഉപഭോഗം കുറയ്ക്കാനായും സഹകരണത്തിന്റെ പുതുമാതൃകകള്‍ ഇരു നേതാക്കളും തീര്‍ത്തുവെന്നാണ് നിരീക്ഷണം. നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ആറു വിഭാഗങ്ങളിലായുള്ള പുരസ്കാരത്തില്‍ നയരൂപവല്‍ക്കരണത്തിനാണ് ഇരു നേതാക്കന്മാര്‍ അര്‍ഹരായത്.  

ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന രീതിയിലുള്ള പ്ലാസ്റ്റികം ഉല്‍പന്നങ്ങള്‍ 2022ഓടെ പൂര്‍ണമായും ഒഴിവാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും പരിസ്ഥിതി സംരക്ഷണത്തിനായി ആഗോള കരാര്‍ കൊണ്ടു വരാനായി മാക്രോണ്‍ നടത്തുന്ന ശ്രമങ്ങളും യുൺന്‍ പ്രത്യേകം പരാമര്‍ശിച്ചു.  സംരംഭങ്ങള്‍ക്കായുള്ള പരിസ്ഥിതി അവാര്‍ഡ് നേടിയത്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. യു എന്നിന്റെ പരമോന്നത പരിസ്ഥിതി പുരസ്കാരമാണ് ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിൻ്റെ ഒരൊറ്റ 'യെസ്' ചരിത്രമാകും, കീഴ്മേൽ മറിയുമോ ലോകം? ലോകരാജ്യങ്ങളാകെ ഉറ്റുനോക്കുന്നത് മധ്യേഷ്യയിലേക്ക്; ഇറാനുമായി യുദ്ധത്തിന് സാധ്യത
'ഭർത്താക്കന്മാർക്ക് ഭാര്യയെ ഇഷ്ടം പോലെ തല്ലാം, പക്ഷേ ഒടിവോ മുറിവോ ഉണ്ടാകരുത്';​ ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ