കൊച്ചി മെട്രോ സര്‍വീസ് രാജ്യത്തിന് സമര്‍പ്പിച്ചു

Published : Jun 17, 2017, 12:37 PM ISTUpdated : Oct 05, 2018, 03:38 AM IST
കൊച്ചി മെട്രോ സര്‍വീസ് രാജ്യത്തിന് സമര്‍പ്പിച്ചു

Synopsis

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് രാജ്യത്തിന് സമര്‍പ്പിച്ചു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്‍റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.

വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പോസിറ്റിവ് സമീപനമാണ് ഉള്ളതെന്നും കേന്ദ്രത്തിൽ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു‍. മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ ശ്രമിച്ചവർക്ക് ഇപ്പോൾ‌ നിരാശ തോന്നുന്നുണ്ടാകുമെന്നും അദ്ദേഹം പറ്ഞ്ഞു.

വികസനത്തോടൊപ്പം പരിസ്ഥിതിക്കും കേരള സര്‍ക്കാര്‍ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതം വരുന്നതിനാലാണ് ആറന്മുള വിമാനത്താവളത്തിന് സംസ്ഥാനസര്‍ക്കാര്‍ എതിരുനിന്നത്- മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോടും, ഡിഎംആര്‍സിയോടും, പ്രത്യേകിച്ച് ഇ. ശ്രീധരനോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

രാജ്യമെന്നോ, സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം