കുർത്തയും മുണ്ടും; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മോദിയുടെ പുതിയ ലുക്ക്

Published : Dec 31, 2018, 05:12 PM IST
കുർത്തയും മുണ്ടും; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മോദിയുടെ പുതിയ ലുക്ക്

Synopsis

മുണ്ടും കുർത്തയും ധരിച്ച് കൈയിൽ ഫയലുകളും പിടിച്ച് നിൽക്കുന്ന മോദിയുടെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മോദി തന്നെയാണ് ചിത്രം പങ്കുവെച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണം ആളുകൾ മുമ്പും ചർച്ച ചെയ്തിട്ടുള്ളതാണ്. കുർത്തയും ജാക്കറ്റുമൊക്കെ ധരിച്ചെത്തുന്ന മോദിയുടെ 'മോടി' ലോകപ്രശസ്തവുമാണ്.  ഇത്തവണ, എന്തായാലും  വ്യത്യസ്തമായൊരു വേഷത്തിലെത്തി ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് മോദി.  

എന്നും ജാക്കറ്റും കുർത്തയും പാൻറ്സുമൊക്കെ ധരിച്ചെത്തുന്ന മോദി ഇത്തവണ മുണ്ടും കുർത്തയും ധരിച്ചാണ് എത്തിയിരിക്കുന്നത്. മുണ്ടും കുർത്തയും ധരിച്ച് കൈയിൽ ഫയലുകളും പിടിച്ച് നിൽക്കുന്ന മോദിയുടെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മോദി തന്നെയാണ് ചിത്രം പങ്കുവെച്ചത്. 

'പോർട്ട് ബ്ലെയറിലെ ഒരു പ്രഭാതം, നേരത്തേ എത്തിയ സൂര്യോദയം, പരമ്പരാഗത വേഷം, നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലികഴിച്ച സ്വാതന്ത്ര്യസമര കാലത്തെ ഹീറോകളെ അനുസ്മരിക്കുന്നു, ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.  

ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75-ാമത്തെ വാർഷികത്തിന്റെ ഭാഗമായി പോർട്ട് ബ്ലെയറിൽ എത്തിയതാണ് മോദി. വാർഷികാഘോഷങ്ങളുടെ ഭാഗമായി പോർട്ട് ബ്ലെയറിൽ അദ്ദേഹം 150 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാക ഉയർത്തും. 

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാവാണ് നരേന്ദ്ര മോദി. അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ് കമ്പനിയായ ബര്‍സണ്‍-മാര്‍സ്റ്റെല്ലെര്‍ പുറത്തുവിട്ട 'ട്വിപ്ലോമസി സ്റ്റഡി 2018'ലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒന്നരക്കോടിയിലധികം ആളുകളാണ് മോദിയെ പിന്തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷ 9.30ന് റിപ്പോർട്ടിംഗ് 9ന്, പത്ത് മിനിറ്റ് വൈകിയതിന് പരീക്ഷാ കേന്ദ്രത്തിൽ കയറ്റിയില്ല, പത്താംക്ലാസുകാരി ജീവനൊടുക്കി
2025ൽ കാനഡ പുറത്താക്കിയത് 2500 ഇന്ത്യക്കാരെ, കുടിയേറ്റ നിയന്ത്രണം കടുക്കും, ഇനിയും ഇന്ത്യക്കാരെ പുറത്താക്കുമെന്ന് റിപ്പോർട്ട്