ദിലീപിന്‍റെ ജാമ്യാപേക്ഷ; ശക്തമായ എതിര്‍പ്പുമായി പോലീസ് സത്യവാങ്മൂലം തയ്യാറാകുന്നു

Published : Aug 12, 2017, 12:32 PM ISTUpdated : Oct 05, 2018, 01:22 AM IST
ദിലീപിന്‍റെ ജാമ്യാപേക്ഷ; ശക്തമായ എതിര്‍പ്പുമായി പോലീസ് സത്യവാങ്മൂലം തയ്യാറാകുന്നു

Synopsis

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ ശക്തമായ വാദങ്ങളുമായ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കും. നടിയെ അക്രമിച്ച കേസിലെ വിവാദങ്ങള്‍ക്കിടയില്‍ സുനില്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയതിലെ കള്ളത്തരങ്ങള്‍ പോലീസ് വ്യക്തത വരുത്തും. 

നാദിര്‍ഷക്ക് ആദ്യ ഫോണ്‍ വിളി എത്തിയത് മാര്‍ച്ച് 28നാണ്. ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22 നും. ഡിജിപിക്ക് ലഭിച്ച വാട്‌സ് അപ്പ് സന്ദേശം പരാതിയായി കണക്കാക്കാനുമാകില്ല. ഈ സംഭവങ്ങള്‍ക്ക് മുമ്പേ തന്നെ ദിലീപും നാദിര്‍ഷയും നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭീഷണിയെന്ന് തോന്നില്ലെങ്കില്‍ പരാതി നല്‍കാന്‍ എന്തിന് 26 ദിവസത്തെ കാലതാമസമുണ്ടായെന്നാണ് പോലീസിന്റെ ചോദ്യം.

മാര്‍ച്ചില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍ ആയിരുന്നെന്നും പൊലീസ് കോടതിയെ അറിയിക്കും. അതിനും മുമ്പേ തന്നെ ചില മൊഴികള്‍ ദിലീപിനെതിരെ പ്രതികളില്‍ നിന്ന് കിട്ടിയിരുന്നെന്നും അറിയിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്ന മറുപടി സത്യവാങ്മൂലം പോലീസ് തയ്യാറാക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എത്യോപ്യൻ എയർലൈൻസിന്റെ വിജയശില്പി എയർ ഇന്ത്യയുടെ അമരത്തേക്ക്; ടിവോൾഡെ ​ഗെബ്രേമറിയം എയർ ഇന്ത്യയുടെ പുതിയ സിഇഒ
സംസ്ഥാനത്ത് മഴക്കെടുതിയിൽ 28 മരണം, 3 പേരെ കാണാനില്ല; 58 വീടുകൾ പൂർണമായും 687 വീടുകൾ ഭാഗികമായും തകർന്നു, കുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു