കന്യാസ്ത്രീക്കെതിരായ പി.സി ജോര്‍ജിന്‍റെ പരാമര്‍ശം; വീഡിയോ പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

Published : Sep 09, 2018, 05:45 PM ISTUpdated : Sep 10, 2018, 05:32 AM IST
കന്യാസ്ത്രീക്കെതിരായ പി.സി ജോര്‍ജിന്‍റെ പരാമര്‍ശം; വീഡിയോ പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

Synopsis

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ പി.സി.ജോർജിന്‍റെ പരാമർശത്തില്‍ വീഡിയോ പരിശോധിക്കാൻ ഡിജിപിയുടെ നിർദ്ദേശം. കോട്ടയം എസ് പിക്കാണ് നിർദ്ദേശം. പരാതിക്കാരിയെ അപമാനിക്കുന്ന പരാമർശങ്ങൾ പരിശോധിച്ച് സ്വമേധയാ കേസെടുക്കാനുള്ള സാധ്യതയാണ് പൊലീസ് പരിഗണിക്കുന്നത്.

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ പി.സി.ജോർജിന്‍റെ പരാമർശത്തില്‍ വീഡിയോ പരിശോധിക്കാൻ ഡിജിപിയുടെ നിർദ്ദേശം. കോട്ടയം എസ് പിക്കാണ് നിർദ്ദേശം. പരാതിക്കാരിയെ അപമാനിക്കുന്ന പരാമർശങ്ങൾ പരിശോധിച്ച് സ്വമേധയാ കേസെടുക്കാനുള്ള സാധ്യതയാണ് പൊലീസ് പരിഗണിക്കുന്നത്.

പി.സി.ജോര്‍ജ് കോട്ടയത്തുനടത്തിയ പ്രസ്താവനയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന കന്യാസ്ത്രീ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീയല്ല. തിരുവസ്ത്രത്തിന് ഇനി കന്യാസ്ത്രീ യോഗ്യയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏഴ് അംഗങ്ങളുള്ള യുഡിഎഫ് തോറ്റു, 5 സീറ്റുള്ള എൽഡിഎഫ് ജയിച്ചു; പിജെ കുര്യൻ്റെ പിടിവാശി കാരണം തോറ്റതെന്ന് വിമതർ
12 അംഗങ്ങളുള്ള കോൺഗ്രസിൽ ഗ്രൂപ്പ് പോര്; ആറംഗങ്ങളുള്ള എൽഡിഎഫ് ഭരണം പിടിച്ചു; ജയിച്ചത് കോൺഗ്രസ് വിമതൻ